കോട്ടയം : വേളൂർ പാണംപടി കലയംകേരില്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണു മരിച്ചത്.ഇന്നലെ രാവിലെ 10.30നു പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ നീർനായ കടിക്കുകയായിരുന്നു.തുടർന്നു ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി വീട്ടിലേക്കു മടങ്ങി. വൈകിട്ടു കുഴഞ്ഞുവീണ നിസാനിയെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ......
കൊച്ചി:- സർക്കാർ ആശുപത്രികളിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് ബിജെപി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഡിഎംഒ ഓഫീസിലേക്ക്മാർച്ചും ധർണ്ണയും നടത്തി. എറണാകുളം ഡിടിപിസി പാർക്കിംഗിൽ നിന്നും തുടങ്ങിയ മാർച്ച് കോർപ്പറേഷന്റെ മുന്നിൽ വച്ച് പോലീസ് തടഞ്ഞു, തുടർന്ന് നടന്ന ധർണ്ണ ബിജെപി നാഷണൽ കൗൺസിൽ അംഗം എ എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ......
ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കി. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം.......
താൻ പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായിരുന്നു എന്ന് തുറന്നു സമ്മതിച്ച് തഹാവൂർ റാണ. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന തഹാവൂർ റാണെ ഇക്കാര്യം വെളിപ്പെടുത്തിയത്. ......
കൊച്ചി:കേരള സർവകലാശാലാ രജിസ്ട്രാർ നിയമനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയമ പോരാട്ടത്തിന് വിരാമമിട്ട് ഡോ. കെ.എസ്.......
രണ്ടുദിവസത്തെ കേരള സന്ദർശനത്തിന് ശേഷം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഡൽഹിക്ക് മടങ്ങി.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മടങ്ങിയത്. ......
കൊച്ചി: വിവിധ വിഷയങ്ങളില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കാന്‍ താല്പര്യപ്പെടുന്ന, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന, അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ച് നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ട്യൂഷന് ഫീസ്, പരീക്ഷാ ഫീസ് മുതലായവയ്ക്കായി പ്രതിവര്‍ഷം 25,000 രൂപ വരെസ്കോളര്‍ഷിപ് നല്‍കും.
പത്താം ക്ലാസ്സിലും പ്ലസ്ടുവിലും 80 ശതമാനത്തിന് മുകളില്‍മാര്‍ക്ക് നേടി, ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ......
കൊച്ചി: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനായി എക്സിക്യൂട്ടീവ് ഇവന്റ്സ് സംഘടിപ്പിക്കുന്ന കുട പെയിന്റിംഗ് മത്സരം 'ഫണ്‍ബ്രല്ല' യുടെ ഏഴാം സീസണ് രജിസ്ട്രേഷന് ആരംഭിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ......
തൃശ്ശൂർ പൂരം കലക്കലിൽ അതീവരഹസ്യമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്ത് വച്ച് അതീവ രഹസ്യമായിട്ടാണ് എഡിജിപി എച്ച്.വെങ്കടേഷിന്റെ നേതൃത്വത്തിൽ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയത്. പൂരം അലങ്കോലപ്പെട്ട സംഭവം ബിജെപി പ്രവർത്തകരാണ് അറിയിച്ചതെന്ന് സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മൊഴിനൽകി. ......
ഒമാനിൽ കാറപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർകീച്ചേരി സ്വദേശി നവാസിന്റെയും റസിയയുടെയും മകൾ ജസാ ഹൈറിൻ (5) ആണ് മരിച്ചത്.......